|    Jul 27 Thu, 2017 10:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിതപരിശോധന അനുകൂലം; തായ്‌ലന്‍ഡില്‍ പുതിയ ഭരണഘടന

Published : 8th August 2016 | Posted By: SMR

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ സൈന്യം നടപ്പിലാക്കുന്ന പുതിയ ഭരണഘടനയ്ക്ക് അനുകൂലമായി ഹിതപരിശോധനാഫലം. സൈന്യം നിയോഗിച്ച സമിതിയാണ് പുതിയ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയത്.
90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 62 ശതമാനത്തിലധികം വോട്ടുകളാണ് ഭരണഘടനയ്ക്ക് അനുകൂലമായി ലഭിച്ചതെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, പുതിയ ഭരണഘടന ജനാധിപത്യവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി തായ്‌ലന്‍ഡിലെ സുപ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിസ്സഹകരിക്കുകയായിരുന്നു.
തായ്‌ലന്‍ഡില്‍ ഉടനീളമുള്ള ആളുകള്‍ വോട്ടു രേഖപ്പെടുത്തി. രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സ്ഥിരത തിരിച്ചു കൊണ്ടുവരുന്നതിനും പുതിയ ഭരണഘടന ഉപകരിക്കുമെന്നാണ് സൈന്യത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, പുതിയ ഭരണഘടനയില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതായി വിമര്‍ശകര്‍ പറയുന്നു.
പുതിയ ഭരണഘടനയ്‌ക്കെതിരായുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തു നിരോധിക്കുകയും പ്രതിഷേധത്തിന്റെ പേരില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അസ്ഥിരതയ്ക്കും സംഘര്‍ഷത്തിനും പിന്നാലെ 2014ലാണ് രാജ്യത്ത് സൈന്യം അധികാരം പിടിച്ചെടുത്തത്.
പഴയ ഭരണഘടന സൈന്യം അസാധുവാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടു ലക്ഷത്തോളം പോലിസുകാരെയാണു നിയോഗിച്ചത്. സംഘര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക