|    Jul 27 Thu, 2017 10:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിതപരിശോധനാ ഫലം അനുകൂലം; ദില്‍മയുടെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരും

Published : 11th August 2016 | Posted By: SMR

ബ്രസീലിയ: അഴിമതിയാരോപണം നേരിടുന്ന ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഇംപീച്ച്‌മെന്റ്‌നടപടികള്‍ തുടരണമെന്ന് സെനറ്റില്‍ നടന്ന ഹിതപരിശോധനാഫലം. കഴിഞ്ഞ മെയ് മുതല്‍ ദില്‍മ സസ്‌പെന്‍ഷനിലാണ്.
ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സെനറ്റില്‍ 21നെതിരേ 59 പേരാണ് വോട്ട് ചെയ്തത്. താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും പെട്രോബാസില്‍ സമാനമായ സാഹചര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നുമാണ് റൂസഫ് പറയുന്നത്.
വിചാരണ തുടരാന്‍ ഹിതപരിശോധനയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. ഒളിംപിക്‌സിന്റെ സമാപന ചടങ്ങിനു ശേഷമായിരിക്കും വിചാരണാനടപടികള്‍ ആരംഭിക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോബാസ് എന്ന എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ റൂസഫിനെതിരേ കേസുകള്‍ നിലവിലില്ലെങ്കിലും റൂസഫിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ഇതില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
റൂസഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായാല്‍ താല്‍ക്കാലിക പ്രസിഡന്റ് മൈക്കല്‍ തെമറായിരിക്കും പുതിയ പ്രസിഡന്റ.്‌

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക