|    May 28 Sun, 2017 4:49 am
FLASH NEWS

ഹിജാബ് ധരിച്ച യുവതിയെ ക്ലിനിക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Published : 8th August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ വെര്‍ജിനിയയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവതിക്ക് ക്ലിനിക്കിലെ ജോലി നഷ്ടമായി. ഫെയര്‍ ഓക്‌സ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന നജഫ് ഖാനാണു ദുരനുഭവമുണ്ടായത്.
ജോലിസമയങ്ങളില്‍ ഹിജാബ് ധരിച്ചതാണ് ഇവരെ പുറത്താക്കാനുള്ള കാരണം. സംഭവം തന്നെ ഏറെ വിഷമിപ്പിച്ചതായി നജഫ് മാധ്യമങ്ങളോടു പറഞ്ഞു.
ഇന്റര്‍വ്യൂ സമയത്തും ജോലിയുടെ ആദ്യ രണ്ടുദിവസങ്ങളിലും നജഫ് ഹിജാബ് ധരിച്ചിരുന്നില്ല. എന്നാല്‍, തുടര്‍ന്ന് ഹിജാബ് ധരിച്ചതോടെ ഇതു ശ്രദ്ധയില്‍പ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ഡോക്ടര്‍ ചുക് ജൂ ഹിജാബ് മാറ്റാന്‍ ഇവരോട് ആവശ്യപ്പെട്ടു.
ഇസ്‌ലാമികവേഷം രോഗികളില്‍ അസ്വാസ്ഥ്യമുണ്ടാക്കുമെന്നും മതാചാരം ഓഫിസിനു പുറത്തു മതിയെന്നുമായിരുന്നു ഡോക്ടറുടെ നിര്‍ദേശം. സംഭവത്തില്‍ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) പ്രതിഷേധമറിയിച്ചു. നജഫിനെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും നിയമം അനുവദിക്കുന്നതു പ്രകാരമുള്ള മതാചാരത്തിന് അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചുപോവാന്‍ താല്‍പര്യമില്ലെന്ന് നജഫ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day