|    Sep 26 Tue, 2017 1:53 am
FLASH NEWS
Home   >  News now   >  

ഹിജാബ് ധരിച്ച യുവതികള്‍ക്ക് റസ്റ്ററന്റില്‍ ഭക്ഷണം നല്‍കിയില്ല

Published : 29th August 2016 | Posted By: mi.ptk

hijab

പാരീസ്: ഫ്രാന്‍സിലെ റസ്റ്ററന്റിന്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതികള്‍ക്ക് ഭക്ഷണം നല്‍കിയില്ല. എല്ലാ മുസ്‌ലിംങ്ങളും അക്രമകാരികളാണെന്ന്‌
ആരോപിച്ചാണ് അധികൃതര്‍ ഭക്ഷണം നിഷേധിച്ചത്.ശനിയാഴ്ച രാത്രി ട്രെംബ്ലേ ഇന്‍ ഫ്രാന്‍സിലെ ലെ സിനാക്കിള്‍ റസ്റ്ററന്റിന്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതികള്‍ക്കാണ് ഇത്തരമൊരു അവഗണന നേരിട്ടത്.
ഭക്ഷണം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതികളും റസ്റ്ററന്റ് ഉടമയും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇവരെ പുറത്താക്കുകയുമായിരുന്നു. വംശീയ വിരോധികളില്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് ഒരു യുവതി പറഞ്ഞപ്പോള്‍, വംശീയ വിരോധികള്‍ മനുഷ്യനെ കൊല്ലില്ലെന്നും നിങ്ങളെപോലുള്ളവരെ ഇവിടെ ആവശ്യമില്ലെന്നുമായിരുന്നു ഹോട്ടല്‍ ഉടമയുടെ മറുപടി.
സംഭവം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി റസ്റ്റോറന്റിലെത്തി. തുടര്‍ന്ന് റസ്റ്ററന്റ് ഉടമ മാപ്പുപറയുകയായിരുന്നു.
യുവതികള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വംശീയ വിദ്വേഷ വിരുദ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ലോറന്‍സ് റോസിംഗ്നോള്‍ അറിയിച്ചു.

ഹിജാബ് നിരോധനം: പ്രതിഷേധം ശക്തം; താടി നീട്ടുന്നതിനും വിലക്ക്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക