|    Jan 19 Thu, 2017 6:27 pm
FLASH NEWS

ഹിജാബിനെച്ചൊല്ലി…

Published : 30th August 2016 | Posted By: SMR

സ്ത്രീകളുടെ വസ്ത്രധാരണം ആഗോളതലത്തില്‍ തന്നെ എപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാറുണ്ട്. ശിരോവസ്ത്രത്തിന് നിരോധനമേര്‍പ്പെടുത്തിയ ഫ്രാന്‍സ് ബുര്‍ഖിനി എന്ന നീന്തല്‍വേഷത്തിനെതിരായും ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു. പര്‍ദ വലിയൊരു സാമൂഹികവിപത്താണ് എന്ന മട്ടില്‍ ചിന്തിക്കുന്ന ഒരുപാട് മതേതര ബുദ്ധിജീവികള്‍ കേരളത്തിലുമുണ്ട്. അതേസമയം, ഹിജാബിനു വേണ്ടി ശക്തമായി വാദിക്കുന്നവരും ധാരാളം.
കമാല്‍ ആത്തതുര്‍ക്കിന്റെ വിപ്ലവത്തെ തുടര്‍ന്ന് ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപേക്ഷിച്ച തുര്‍ക്കിയില്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രമണിയുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍, ഈയിടെയായി അത്തരം നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയാണ് അവിടെ. ഇസ്‌ലാമിക മൂല്യങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള എകെ പാര്‍ട്ടി 2010ല്‍ സര്‍വകലാശാലാ കാംപസുകളില്‍ ശിരോവസ്ത്രമണിയുന്നതിനുള്ള വിലക്ക് എടുത്തുകളഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 2013ലും ഹൈസ്‌കൂളുകളില്‍ 2014ലും ഈ നിയന്ത്രണം ഇല്ലാതായി. കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ വനിതാ പോലിസുകാര്‍ക്കും ശിരോവസ്ത്രമണിയാം എന്നു വന്നിരിക്കുന്നു.
തുര്‍ക്കിയില്‍ ഹിജാബ് പൗരാവകാശപ്രശ്‌നമായാണ് ഗണിക്കപ്പെടുന്നത്. ചില പാശ്ചാത്യരാജ്യങ്ങളും ഈ വഴിക്ക് ചിന്തിക്കുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലിസ് ഈ മാസം വനിതാ പോലിസുകാര്‍ക്ക് ശിരോവസ്ത്രം അനുവദനീയമാക്കിയിട്ടുണ്ട്. ലണ്ടന്‍ പോലിസിന്റെ മാതൃക പിന്തുടരുകയാണ് അവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക