|    Sep 25 Mon, 2017 6:31 am
FLASH NEWS

ഹാഷിഷുമായി വിദ്യാര്‍ഥികള്‍ പിടിയില്‍

Published : 28th April 2016 | Posted By: SMR

കോഴിക്കോട്: 32 ഗ്രാം ഹഷിഷുമായി വിദ്യാര്‍ഥികള്‍ പിടിയില്‍. നടുവട്ടം മില്‍മ ഡയറി യൂനിറ്റിന് മുന്‍വശം റോഡരികില്‍ വച്ച് 32 ഗ്രാം ചരസ്സുമായി നടുവട്ടം വിരാഞ്ഞിമംഗലം കൗസ്തുഭം വീട്ടില്‍ ആനന്ദ് ഗോപീകൃഷ്ണന്‍(20), നല്ലളം പുന്നത്ത് വീട്ടില്‍ അക്ഷയ്(20) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും ഹഷീഷ് വാങ്ങിക്കൊണ്ടുവന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന ഇവര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നു ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിരീക്ഷണമാണ് എക്‌സൈസ് ഏര്‍പ്പെടുത്തിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക