|    Jan 19 Thu, 2017 8:31 pm
FLASH NEWS

ഹാഷിം അന്‍സാരി അന്തരിച്ചു

Published : 21st July 2016 | Posted By: sdq

ലഖ്‌നോ: ബാബരി മസ്ജിദ് കേസിലെ ആദ്യത്തെ പരാതിക്കാരനും ഏറെക്കാലം നിയമപോരാട്ടം നടത്തിയ വ്യക്തിയുമായ അയോധ്യയിലെ ഹാഷിം അന്‍സാരി (96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 5.30ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. ചായ കുടിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു.
ബാബരി കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരനായിരുന്നു ഹാഷിം അന്‍സാരി. അയോധ്യയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ബറേലി ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി സൈക്കിള്‍ ഷോപ്പ് തുടങ്ങി. 1949ല്‍ ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചതിനെതിരേ പ്രതിഷേധിച്ച അന്‍സാരിയും സുഹൃത്തുക്കളും അറസ്റ്റിലായതു മുതലാണ് ഈ കേസില്‍ ഇടപെട്ടു തുടങ്ങിയത്. പള്ളിയില്‍ വിഗ്രഹം കാണപ്പെട്ട അര്‍ധരാത്രിക്കു മുമ്പ് അവസാനം നമസ്‌കരിച്ച വ്യക്തികൂടിയാണ് അന്‍സാരി.
നിരോധനം ലംഘിച്ച് ബാങ്ക് വിളിച്ച കേസില്‍ കോടതി 1952ല്‍ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചു. 1961ല്‍ സുന്നി കേന്ദ്ര വഖ്ഫ് ബോര്‍ഡ് ഫൈസാബാദ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ ഏഴു പ്രധാന പരാതിക്കാരില്‍ ഒരാളായിരുന്നു. 1992 ഡിസംബറില്‍ പള്ളി തകര്‍ത്തതിനു ശേഷമുണ്ടായ കലാപത്തില്‍ അന്‍സാരിയുടെ വീട് ഹിന്ദുത്വര്‍ അഗ്‌നിക്കിരയാക്കി.
മസ്ജിദിനുവേണ്ടി ശക്തമായി വാദിക്കുമ്പോഴും ഹൈന്ദവ നേതാക്കളുമായി സൗഹൃദം നിലനിര്‍ത്തിയിരുന്നു. 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിക്കു ശേഷം പ്രശ്‌നം കോടതിക്കു വെളിയില്‍ അവസാനിപ്പിക്കാന്‍ അന്‍സാരി ശ്രമം നടത്തുകയുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക