|    Jan 19 Thu, 2017 1:59 am
FLASH NEWS

ഹാഷിം അന്‍സാരിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

Published : 20th July 2016 | Posted By: sdq
hashimansari-

ഹാഷിം അന്‍സാരി

ന്യൂഡല്‍ഹി: ബാബരി മസ്്ജിദ് പ്രശ്‌നത്തിലെ ഏറ്റവും ആദ്യത്തെ നിയമപോരാളി ഹാഷിം അന്‍സാരിയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെഎംശരീഫ് അനുശോചിച്ചു.
1921 ല്‍ ജനിച്ച അന്‍സാരി തന്റെ 28ാം വയസ്സു മുതല്‍ 96ാം വയസ്സുവരെയുള്ള ജീവിതത്തിന്റെ സിംഹഭാഗവും ബാബരി മസ്്ജിദിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ നിലകൊണ്ട വ്യക്തിയായിരുന്നു. 1949 ല്‍ ബാബരി വിരുദ്ധ നീക്കങ്ങളുടെ ആരംഭഘട്ടത്തില്‍ തന്നെ അദ്ദേഹം തന്റെ നിയമപോരാട്ടം ആരംഭിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും നിശ്ചയദാര്‍ഢ്യത്തിന്റെ പാഠങ്ങളാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മരണാന്തര ജീവിതം സുഖപ്രദമാകുന്നതിന് വേണ്ടി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 371 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക