|    Nov 19 Mon, 2018 8:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാഷിംപുര വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ആത്മവിശ്വാസം നല്‍കുന്നു: ഇ ടി

Published : 2nd November 2018 | Posted By: kasim kzm

മലപ്പുറം: ഹാഷിംപുര കൂട്ടക്കൊല വിധി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി.
കൂട്ടക്കൊലയിലെ പ്രതികളായ പോലിസുകാരെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള വിധി നീതിന്യായവ്യവസ്ഥയിലെ സുപ്രധാന വഴിത്തിരിവാണ്. 1987ലാണ് സായുധ പോലിസ് സേനയിലെ അംഗങ്ങള്‍ ഹാഷിംപുരയില്‍ സംഘടിച്ച 42 പേരെ വെടിവച്ചുകൊന്നത്.
സംശയത്തിന്റെ ആനുകൂല്യം നല്‍കി വിചാരണക്കോടതി തള്ളിയ കേസിലാണ് ഇപ്പോള്‍ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. നീതിയുടെ പക്ഷത്തുനില്‍ക്കേണ്ട പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചകള്‍ പലപ്പോഴും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നു.
ബിജെപി അധികാരത്തില്‍ വന്നശേഷം വടക്കേ ഇന്ത്യയില്‍ ഇതുപോെല നടന്നിട്ടുള്ള നിരവധി അതിക്രമങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാര്‍മേഘങ്ങള്‍ക്കിടയില്‍ ഇത്തരം വിധികള്‍ ആശ്വാസം നല്‍കുന്നുവെന്നും ഇ ടി ബഷീര്‍ എം പി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss