|    Oct 15 Mon, 2018 3:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹാവിജ തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈനിക നീക്കം ആരംഭിച്ചു

Published : 22nd September 2017 | Posted By: fsq

 

ബഗ്ദാദ്: ഐഎസ് നിയന്ത്രണത്തിലുള്ള ഹാവിജ പട്ടണം തിരിച്ചുപിടിക്കുന്നതിനായി ഇറാഖ് സൈനിക നീക്കം ആരംഭിച്ചു. ഹാവിജയില്‍ സൈനിക നീക്കം ആരംഭിക്കുന്നതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാഖ് സേനയെ പിന്തുണയ്ക്കുന്ന യുഎസ് നേതൃത്വത്തിലുള്ള സൈനികസഖ്യം ഹാവിജയില്‍ വ്യോമാക്രമണം ആരംഭിച്ചു. ഇറാഖിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഐഎസ് ശക്തികേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കുന്നതിനാണ് സൈന്യം  ലക്ഷ്യമിടുന്നത്. യൂഫ്രട്ടിസ് നദിയോട് ചേര്‍ന്ന പ്രദേശത്തെ ഏതാനും ഗ്രാമങ്ങള്‍ ഇതിനകം ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. കിര്‍കുക് നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹാവിജ 2014 ജൂണിലാണ് ഐഎസ് നിയന്ത്രണത്തിലായത്. 85,000ഓളം സിവിലിയന്‍മാര്‍ ഹാവിജയിലുള്ളതായാണ് യുഎന്‍ കണക്കാക്കുന്നത്. 30,000ഓളം കുട്ടികള്‍ നഗരത്തില്‍ അപകടാവസ്ഥയിലാണെന്ന് സന്നദ്ധ സംഘടന സേവ് ദ ചില്‍ഡ്രന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss