|    Aug 20 Sun, 2017 4:06 am
FLASH NEWS

ഹാള്‍ട്ടിങ് സ്റ്റിക്കര്‍ പതിക്കല്‍ : അധികഫീസ് ഈടാക്കുന്നതായി ഓട്ടോതൊഴിലാളികളുടെ പരാതി

Published : 6th August 2017 | Posted By: fsq

 

അരീക്കോട്: മലപ്പുറം ജില്ലയില്‍ ഓട്ടോറിക്ഷകളില്‍ ഹാള്‍ട്ടിങ് സ്റ്റിക്കര്‍ നല്‍കുന്നതിന് അധിക ഫീസ് ഈടാക്കുന്നതായി ഓട്ടോ തൊഴിലാളികള്‍. ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് സ്റ്റിക്കര്‍ പതിച്ചുനല്‍കേണ്ടത് പോലിസ്‌റ്റേഷനില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറിയതുക ഈടാക്കിയാണ് ഹാള്‍ട്ടിങ് സ്റ്റിക്കര്‍ നല്‍കിയിരുന്നത്. ഈ വര്‍ഷം മുതല്‍ നൂറു രൂപയ്ക്ക് മേല്‍ തുക ഓട്ടോതൊഴിലാളികളില്‍നിന്ന് ഈടാക്കുന്നതായാണ് പരാതി.  പോലിസ് സ്‌റ്റേഷനില്‍നിന്ന് വിതരണം നടത്തേണ്ട ഹാള്‍ട്ടിങ് സ്റ്റിക്കര്‍ ഇപ്പോള്‍ ട്രേഡ് യൂനിയന്റെ കീഴിലുള്ള കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് നല്‍കുന്നത്. ഹാള്‍ട്ടിങ് പെര്‍മിറ്റ് നമ്പര്‍ ട്രാക്കില്‍ ഇടാനുള്ള പെര്‍മിറ്റ് നമ്പറായല്ല നല്‍കുന്നത്. ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള വണ്ടികളെ തിരിച്ചറിയാന്‍ പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഐഡി നമ്പറാണിത്. ജില്ലയില്‍ വാഹനം ഓടാന്‍ ജില്ലാ പെര്‍മിറ്റും ഹാള്‍ട്ടിങ് പെര്‍മിറ്റും ആര്‍ടിഒ ഓഫിസില്‍ നിന്നാണ് ലഭിക്കുക. ഈ പെര്‍മിറ്റും വാഹനത്തിന്റെ രേഖകളും പോലിസ്‌സ്‌റ്റേഷനില്‍ നല്‍കിയാലാണ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്ഥലനാമമുള്ള ഹാള്‍ട്ടിങ് പെര്‍മിറ്റ് നമ്പറും നമ്പര്‍ പതിക്കേണ്ട കളറും അനുവദിക്കുക. കൊണ്ടോട്ടിയില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ കാര്‍ഗോ കോപ്ലക്‌സിന് സമീപം പത്ത് ഓട്ടോറിക്ഷകള്‍ക്കു മാത്രമാണ് ഹാള്‍ട്ടിങ് പെര്‍മിറ്റ് അനുവദിച്ച സ്ഥലം ഉള്ളത്. മറ്റു സ്ഥലങ്ങളില്‍ അനുവദിക്കപ്പെട്ടതായി രേഖകളില്‍ ഇല്ല. അധികമായി ഫീസ് ഈടാക്കുന്നതില്‍ യൂനിയനുകള്‍ക്കെതിരേ തൊഴിലാളി പ്രതിഷേധം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക