|    Sep 26 Wed, 2018 2:03 pm
FLASH NEWS
Home   >  Sports  >  Football  >  

ഹാലാ മാഡ്രിഡ്… ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി റയല്‍ കുതിപ്പ്

Published : 26th April 2018 | Posted By: vishnu vis


മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബയേണിന്റെ തട്ടകത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ജയിച്ചുകയറിയത്. 28ാം മിനിറ്റില്‍ കിമ്മിച്ചിന്റെ ഗോളിലൂടെ ആദ്യം അക്കൗണ്ട് തുറന്നത് ബയേണ്‍ മ്യൂണിക്കായിരുന്നു. എന്നാല്‍ 44ാം മിനിറ്റില്‍ കര്‍വാചലിന്റെ അസിസ്റ്റില്‍ വലകുലുക്കി മാഴ്‌സലോ റയലിന് സമനില സമ്മാനിച്ചു. ഇതോടെ ആദ്യ പകുതി 1-1 സമനില പങ്കിട്ടാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 57ാം മിനിറ്റില്‍ അസെന്‍സിയോ റയലിന്റെ വിജയ ഗോള്‍ കണ്ടെത്തി. ലൂക്കാസിന്റെ അസിസ്റ്റിലായിരുന്നു അസെന്‍സിയോയുടെ ഗോള്‍ നേട്ടം. പിന്നീട് ഗോളകന്ന് നിന്നതോടെ 2-1ന്റെ ജയത്തോടെ റയല്‍ ഫൈനല്‍ സാധ്യത സജീവമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss