|    Mar 29 Wed, 2017 8:35 pm
FLASH NEWS

ഹാര്‍ദിക് പട്ടേല്‍ ഉദയ്പൂരില്‍ താമസിക്കും

Published : 18th July 2016 | Posted By: SMR

ഉദയ്പൂര്‍: വെള്ളിയാഴ്ച ജയില്‍മോചിതനായ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ ജാമ്യവ്യവസ്ഥപ്രകാരം ആറ് മാസത്തേക്ക് ഗുജറാത്ത് വിട്ടു. അദ്ദേഹം രാജസ്ഥാനിലെ ഉദയ്പൂരിലെത്തിയിട്ടുണ്ട്. ഇനിയുള്ള ആറുമാസക്കാലം പട്ടേല്‍ ഉദയ്പൂരിലായിരിക്കും. അവിടെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും പട്ടേല്‍ സമുദായ നേതാവുമായ പുഷ്‌ക്കര്‍ലാല്‍ പട്ടേലിന്റെ വസതിയിലാണ് ഹാര്‍ദിക് താമസിക്കുന്നത്. സമുദായത്തിന്റെ അവകാശത്തിനായി പോരാടുന്ന ഹാര്‍ദിക്കിനായി എല്ലാ സൗകര്യങ്ങളും താന്‍ ഒരുക്കിയിട്ടുണ്ടെന്നും രാജസ്ഥനിലെ പട്ടേല്‍ സമുദായത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാവുമെന്നും പുഷ്‌ക്കര്‍ലാല്‍ പട്ടേല്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day