|    Jan 20 Fri, 2017 9:22 am
FLASH NEWS

ഹാരിസണ്‍ സമരം ആറാം ദിവസം; തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

Published : 3rd October 2015 | Posted By: TK

harrison malayalamചുണ്ടേല്‍: വയനാട്ടില്‍ ഹാരിസണ്‍ മലയാളം തോട്ടം തൊഴിലാളികളുടെ സമരം ആറാംദിവസത്തിലേക്ക് കടന്നു. തൊഴിലാളികള്‍  ചുണ്ടേലിലും അരപ്പറ്റയിലും റോഡ് ഉപരോധിച്ചിരിക്കുകയാണ്.

എസ്‌റ്റേറ്റ് ലേബര്‍യൂനിയന്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തിലാണ് ഉപരോധം.

സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ വെള്ളാര്‍മല വില്ലേജ് ഓഫിസും ഉപരോധിച്ചു.

20 ശതമാനം ബോണസ് വര്‍ധനവ്,മിനിമം കൂലി 500 രൂപ,ജോലിസമയം ഏകീകരിക്കുക,എസ്‌റ്റേറ്റ് പാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് തുടരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക