|    Feb 24 Fri, 2017 11:26 pm
FLASH NEWS

ഹാരിസണ്‍ ഭൂമി: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ ഹൈക്കോടതിയില്‍

Published : 26th November 2016 | Posted By: SMR

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും ഭൂമികൈയേറ്റം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. സ്‌പെഷ്യല്‍ ഓഫിസര്‍ എം ജി രാജമാണിക്യം നല്‍കിയ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്.
എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, സ്‌പെഷ്യല്‍ ഓഫിസര്‍ എം ജി രാജമാണിക്യം, സിബിഐ ഡയറക്ടര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍, സീരിയസ് ഫ്രോഡ് ഇന്‍െവസ്റ്റിഗേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതി ഉത്തരവ്. ഹാരിസണ്‍ കമ്പനി സംസ്ഥാനവ്യാപകമായി ഏക്കര്‍കണക്കിനു ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലാണ് ഹാരിസണ്‍ കമ്പനി ഭൂമി കൈവശം വച്ചിരിക്കുന്നത്. മലയാളം പ്ലാന്റേഷന്‍ (യുകെ) ലിമിറ്റഡ് എന്നത് ബ്രിട്ടിഷ് കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്വാതന്ത്ര്യാനന്തരം വിദേശ കമ്പനികളുടെ വസ്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലുള്ളതാണ്. വിദേശ കമ്പനികള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല. ലാന്‍ഡ് ട്രൈബ്യൂണലിലടക്കം വ്യാജരേഖകളാണ് പലയിടത്തും കമ്പനി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കമ്പനിക്കെതിരേ കേസെടുത്ത് നടപടി സ്വീകരിക്കണം. അതിനാല്‍, ദേശീയ അന്വേഷണ ഏജന്‍സിയായ സിബിഐയെ അന്വേഷണം ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക