|    Jan 25 Wed, 2017 1:09 am
FLASH NEWS

ഹാരിസണ്‍ കമ്പനിയുടെ അനധികൃത ഭൂമി; നിയമനിര്‍മാണം നടത്തും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 2nd October 2016 | Posted By: SMR

കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുന്ന കാര്യം ആലോചിക്കുമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. കലക്ടറേറ്റില്‍ റവന്യൂ ഉദേ്യാഗസ്ഥരുമായി ജില്ലയിലെ വിവിധ ആവശ്യങ്ങളും നിലവിലെ അവസ്ഥയും അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫിസറുടെ റിപോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
ഈ ഭൂമി ഏറ്റെടുക്കാന്‍ പുതിയ നിയമം നിര്‍മിക്കണമെന്നാണ് സ്‌പെഷ്യല്‍ ഓഫിസര്‍ ശുപാര്‍ശ ചെയ്തത്. അനേ്വഷണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഓഫിസര്‍ നോട്ടീസയച്ച ചിലര്‍ കോടതിയില്‍ പോയി ഉത്തരവുകള്‍ സമ്പാദിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ഈ കേസുകളുടെ കാര്യവും പരിഗണനയിലെടുക്കേണ്ടതുണ്ട്.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കും. മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പലര്‍ക്കും ഇനിയും ഭൂമി കിട്ടാനുണ്ട്.
കിട്ടിയ ഭൂമി തന്നെ വാസയോഗ്യമല്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ശരിയായ ധാരണയോടെയല്ല അതു നടപ്പാക്കിയത്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കും. വിതരണം ചെയ്യാനുള്ള ഭൂമിയുടെ ലഭ്യത പ്രധാന പ്രശ്‌നമാണ്. മിച്ചഭൂമി പൂര്‍ണമായി ഏറ്റെടുക്കണം.
ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയിലുയര്‍ന്ന ആരോപണം പരിശോധിക്കും. റവന്യൂ ഉദേ്യാഗസ്ഥര്‍ തെറ്റ് ചെയ്‌തെങ്കില്‍ നടപടി സ്വീകരിക്കും. ജനപക്ഷത്തുള്ളതും മനുഷ്യമുഖങ്ങളുമുള്ള നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ആവശ്യമുണ്ടെന്നു മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി, സബ് കലക്ടര്‍ ശീറാം സാബശിവറാവു, എഡിഎം കെ എം രാജു, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക