|    Aug 18 Fri, 2017 9:59 pm
FLASH NEWS
Home   >  National   >  

ഹാമീദ് അന്‍സാരിയോട് ഇറങ്ങിപ്പോകാന്‍ ആര്‍എസ്എസ് നേതാവ്

Published : 13th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ്
ഇന്ദ്രേഷ് കുമാര്‍. രാഷ് ട്രീയ മുസ്‌ലിം മഞ്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് ഇന്ദ്രേഷ് കുമാര്‍ ഈ പ്രസ്താവന നടത്തിയത്. ‘നിങ്ങള്‍ക്ക് സുരക്ഷിത്വം തോന്നുന്ന രാജ്യത്തേക്ക് ഇറങ്ങിപ്പോകൂ’എന്നാണ് ഇന്ദ്രേഷ് പറഞ്ഞത്.
രാജ്യത്തെ മുസ്‌ലിം വിഭാഗം അരക്ഷിതത്വം നേരിടുന്നുണ്ടെന്ന ഹാമിദ് അന്‍സാരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപരാഷ്ട്രപതി പദവിയിലിരുന്ന കാലമത്രയും അദ്ദേഹം മതമൗലിക വാദിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഗീയ ചിന്താഗതിക്കാരനായിരിക്കുന്നു. പദവിയിരുന്ന കാലം അദ്ദേഹത്തിന് അരക്ഷിതത്വം തോന്നിയിരുന്നില്ല. മുസ്‌ലിം വിഭാഗങ്ങള്‍ അരക്ഷിതരായ സ്ഥലത്ത് അദ്ദേഹം നില്‍ക്കണമെന്നില്ല. സുരക്ഷിതത്വം തോന്നുന്ന ഏത് രാജ്യത്തേക്ക് വേണമെങ്കിലും അദ്ദേഹത്തിന് പോകാമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക