|    Jan 18 Thu, 2018 11:36 pm
FLASH NEWS
Home   >  News now   >  

ഹാമില്‍ട്ടണ് അഞ്ചാം ബ്രിട്ടിഷ് ഗ്രാന്‍ഡ്്പ്രി കിരീടം

Published : 16th July 2017 | Posted By: ev sports


സില്‍വര്‍‌സ്റ്റോണ്‍: സൂപ്പര്‍ റേസര്‍ ലൂയിസ് ഹാമിള്‍ട്ടണ് ബ്രിട്ടിഷ് ഗ്രാന്‍ഡ്പ്രി കിരീടം. ഇത് അഞ്ചാം തവണയാണ് ബ്രിട്ടിഷ് ജിപിയില്‍ ഹാമിള്‍ട്ടണ്‍ കിരീടം നേടുന്നത്. ഹാമിള്‍ട്ടന്റെ സഹതാരം മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് രണ്ടാമതും ഫെറാറിയുടെ കിമി റൈക്കണെന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. സില്‍വര്‍ സ്‌റ്റോണിലെ പോഡിയം ഫിനിഷിലൂടെ ലൂയിസ് ഹാമിള്‍ട്ടണ്‍ സെബാസ്റ്റ്യന്‍ വെറ്റലുമായുള്ള ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ലീഡ് ഒന്നായി കുറച്ചു.
പോള്‍ പൊസിഷനില്‍ റേസിങ് ആരംഭിച്ച ലൂയിസ് ആദ്യം മുതല്‍ക്കെ ലീഡ് നിലനിര്‍ത്തിയിരുന്നു. സീസണിലെ നാലാം ജയമാണ് മെഴ്‌സിഡസിന്റെ ചാംപ്യന്റേത്. ഫോഴ്‌സ് ഇന്ത്യയുടെ എസ്‌റ്റേബന്‍ ഒക്കോണ്‍, സെര്‍ജിയോ പെരേസ് എന്നിവര്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day