|    Oct 18 Thu, 2018 9:04 am
FLASH NEWS
Home   >  National   >  

ഹാമിദ് അന്‍സാരിയുെട ഭാര്യ നടത്തുന്ന മദ്രസയിലെ വെള്ളത്തില്‍ എലിവിഷം കലര്‍ത്തിയെന്ന്

Published : 18th September 2017 | Posted By: shins

ആഗ്ര: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തുന്ന മദ്രസയിലെ കുടിവെള്ളത്തില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തിയെന്ന് സംശയം. 4000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന അലിഗഡിലെ ചാച്ച നെഹ്‌റു മദ്രസയിലെ കുടിവെള്ളത്തില്‍ എലി വിഷം കലര്‍ത്തിയെന്ന  സംശയവുമായി സല്‍മ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ടുപേര്‍ ചേര്‍ന്ന് വെള്ളടാങ്കില്‍ ഗുളികകള്‍ കലര്‍ത്തുന്നത് മദ്രസാ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടി കണ്ടതായും കാര്യം അന്വേഷിച്ച കുട്ടിക്കുനേരെ അവര്‍ പിസ്റ്റള്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി. ഇവര്‍ പോയ ശേഷം കുട്ടി വാര്‍ഡനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ടാങ്കിനു സമീപത്തുനിന്നും എലിവിഷത്തിന്റെ കവറും കണ്ടെടുത്തിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നുള്ള വെള്ളമാണ് മദ്രസ്സയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss