|    Oct 18 Thu, 2018 2:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹാബിറ്റാറ്റ് സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടത്തി

Published : 29th October 2017 | Posted By: shins


അജ്മാന്‍: സാങ്കേതിക വിദ്യയിലൂടെ ആധുനിക ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥികളെ ്രപാപ്തരാക്കുകയാണ് ഹാബിറ്റാറ്റ് സ്‌കൂള്‍ ചെയ്യുന്നതെന്ന് എച്ച്.പി കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ചീഫ് െടക്‌നിക്കല്‍ ഓഫീസര്‍  മൊറാദ് ഖുത്ഖുത്. അജ്മാന്‍ അല്‍ ജര്‍ഫ് സ്‌കൂളില്‍ നടന്ന ‘ഹാബിറ്റാറ്റ് ഡിജിറ്റല്‍ ഫെസ്റ്റിവല്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സാങ്കേതിക വിദ്യ ഏതൊരാളുടെയും വിരല്‍തുമ്പില്‍ എത്തിക്കഴിഞ്ഞ ഇക്കാലത്ത് വിദ്യാര്‍ഥികള്‍ ഇത്തരമൊരു ഫെസ്റ്റിവലിന് തയ്യാറാവുകയും അത് പുറംലോകത്തെ ടെക്‌നോളജിയുമായി മല്‍സരിക്കുകയും ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വെബ്‌സൈറ്റ് മൊബൈല്‍ ആപ്പുകള്‍, ഗെയിംസ്, െടക്‌നിക്കല്‍ പ്രസന്‍േറഷന്‍സ് എന്നീ മേഖലകളില്‍ കുട്ടികളുടെ അവതരണങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും സിനിമയിലെയും സാഹിത്യത്തിലെയും രസകരമായ വിവരങ്ങളും അടങ്ങിയതായിരുന്നു ഡിജിറ്റല്‍ ഫെസ്റ്റ്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ കോഡര്‍മാരായി പങ്കെടുത്തവരിലുണ്ടായിരുന്നു.

യു.എ.ഇയില്‍ ആദ്യമായി ഹാബിറ്റാറ്റ് സകൂള്‍ തുടക്കമിട്ട സൈബര്‍ സ്‌ക്വയര്‍ പ്രോ്രഗാമിങ്ങ് പരിശീലന പദ്ധതിയുടെ ഭാഗമായിരുന്നു ഫെസ്റ്റിവല്‍. അല്‍ ജര്‍ഫ് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളും അല്‍ തല്ല, ഉമ്മുല്‍ ഖുവൈന്‍ എന്നീ ഹാബിറ്റാറ്റ് സ്‌കൂളുകളും ്രപദര്‍ശനത്തില്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്കൊപ്പം മറ്റ് സ്‌കൂളുകളില്‍ നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു.
രാജ്യത്ത് ഒരു ദശലക്ഷം കോഡര്‍മാരെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതി യു.എ.ഇ സര്‍ക്കാര്‍ മുമ്പോട്ട് വെച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടക്കുന്നത് എന്നത് കൗതുകകരമാണ്. എലിമെന്ററി സ്‌കൂള്‍ തലത്തില്‍ തന്നെ കോഡിങ്ങ് പഠിപ്പിക്കുന്ന ഹാബിറ്റാറ്റ് സ്‌കൂളിന് ഈ സാങ്കേതിക ദൗത്യത്തില്‍ യു.എ.ഇ സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ കഴിയുന്നത് അഭിമാനകരമായിരിക്കും -സ്‌കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ സി.ടി. ഷംസു സമാന്‍ പറഞ്ഞു.
‘്രപകൃതിയെപ്പോലെ തന്നെ ഡിജിറ്റല്‍ ടെക്‌നോളജിയും ഹാബിറ്റാറ്റ് സ്‌കൂളിന്റെ അടിസ്ഥാന സങ്കല്‍പത്തില്‍ വളരെ ്രപാധാന്യമുള്ളതാണ്. മനുഷ്യരുടെ സങ്കല്‍പങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും വളര്‍ച്ച നല്‍കുന്നതില്‍ ്രകിയാത്മകമായി ഡിജിറ്റല്‍ ടെക്‌നോളജിയെ എങ്ങിനെ ഉപേയാഗിക്കാം എന്ന അേന്വഷണത്തിന്റെ കൂടി ഭാഗമാണിത്. സ്‌കൂള്‍ ്രഗൂപ്പ് സി.ഇ.ഒ -സി.ടി ആദില്‍ പറഞ്ഞു.
കുട്ടികളുടെ പഠനരീതികളെ തന്നെ ഗുണപരമായി സ്വാധീനിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പ്രോ്രഗാമിങ്ങിനെ കണ്ടു തുടങ്ങണമെന്നും കമ്പ്യൂട്ടര്‍ പ്രോ്രഗാമുകളുടെ ഉപഭോക്താവ് എന്ന നിലയില്‍ നിന്നും നിര്‍മാതാവ് എന്ന നിലയിലേക്കുള്ള മാറ്റം ലാപ്‌ടോപ്പിനോടും കമ്പ്യൂട്ടര്‍ െഗയിംസിേനാടുമുള്ള അനാരോഗ്യകരമായ അടിമത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുമെന്നും പരിപാടിയുടെ കുേററ്ററും സൈബര്‍ സ്‌ക്വയറിന്റെ സാങ്കേതിക ഉപജ്ഞാതാവുമായ എന്‍.പി. മുഹമ്മദ് ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഹാബിറ്റാറ്റ് സകൂള്‍ അല്‍ ജര്‍ഫ് ്രപിന്‍സിപ്പലും ഡിജിറ്റല്‍ ഫെസ്റ്റിവല്‍ കണ്‍വീനറുമായ സന്‍ജീവ് കുമാറും പ്രതസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss