|    Oct 19 Fri, 2018 1:29 am
FLASH NEWS
Home   >  News now   >  

ഹാഫീസ് സയ്യീദ് തങ്ങള്‍ക്ക് ബാധ്യതയെന്ന് പാകിസ്താന്‍

Published : 27th September 2017 | Posted By: shins

ന്യൂയോര്‍ക്ക്: ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സയ്യീദ് തങ്ങള്‍ക്ക് ബാധ്യതയെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. മുംബൈ ആക്രമണത്തില്‍ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന വ്യക്തിയാണ് ഹാഫിസ് സയ്യീദ്. ന്യൂയോര്‍ക്കില്‍ നടന്ന ഏഷ്യ സൊസൈറ്റി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫീസ് സയ്യീദ് ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നും ഇയാള്‍ നേതാവായിട്ടുള്ള സംഘടന നിരോധിക്കപ്പെട്ടതാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത്തരം ബാധ്യതകള്‍ക്കെതിരേ പോരാടാന്‍ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss