|    Oct 16 Tue, 2018 2:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹാഫിസ് സഈദ് യുഎസിന് പ്രിയപ്പെട്ടവനായിരുന്നു : പാകിസ്താന്‍

Published : 28th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: തീവ്രവാദത്തിന്റെ പേരില്‍ യുഎസ്് ആവര്‍ത്തിച്ച് കുറ്റപ്പടുത്തുന്നതിന്് മറുപടിയുമായി പാകിസ്താന്‍. അമേരിക്കയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ഉയര്‍ത്തിയത്. ഹാഫിസ് സഈദുകളുടെയോ ഹഖാനികളുടെയോ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തരുത്. വര്‍ഷങ്ങള്‍ മുമ്പ് ഇവരൊക്കെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു.  ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് വൈറ്റ്ഹൗസായിരുന്നു. എന്നാല്‍, ഇപ്പോള്‍ പറയുന്നു, പാകിസ്താനികളാണ് ഇത്തരക്കാരെ വളര്‍ത്തുന്നതെന്ന് ആസിഫ് പറഞ്ഞു.ആഗോളഭീകരന്‍ ഹാഫിസ് സഈദ് പാകിസ്താന് ബാധ്യതയാണ്. ഈ ബാധ്യതയില്‍നിന്ന് പുറത്തുകടക്കാന്‍ പാകിസ്താന് സമയം ആവശ്യമാണെന്നും ന്യൂയോര്‍ക്കില്‍ നടന്ന ഏഷ്യാ സൊസൈറ്റി സെമിനാറില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.ഹഖാനികളെയും ഹാഫിസ് സഈദിനെയും ലശ്കറെ ത്വയ്യിബയെയയും പാകിസ്താന്‍ പിന്തുണയ്ക്കുന്നു എന്നു പറയാന്‍ എളുപ്പമാണ്. എന്നാല്‍, അവര്‍ ബാധ്യതകളാണ്. അത് ഒഴിവാക്കാന്‍ ഞങ്ങള്‍ക്കു സമയം വേണമെന്നും ആസിഫ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss