|    Jan 17 Tue, 2017 6:31 pm
FLASH NEWS

ഹാഫിസ് സഈദിനെതിരേ നടപടി ആവശ്യപ്പെട്ട് പാക് എംപി

Published : 9th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ജമാഅത്തുദ്ദഅ്‌വ (ജെയുഡി) നേതാവ് ഹാഫിസ് സഈദിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംപി രംഗത്ത്. പാക് സര്‍ക്കാര്‍ തുടര്‍ച്ചയായി ഹാഫിസ് സഈദിനെ സംരക്ഷിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സഈദിനെതിരേ നടപടിയെടുക്കാത്തതാണ് ആഗോളതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടാന്‍ കാരണമെന്നും റാണ മുഹമ്മദ് അഫ്‌സല്‍ ആരോപിച്ചു. കശ്മീര്‍ വിഷയത്തില്‍ ജെയുഡിയുടെ പേരില്‍ പാകിസ്താനെതിരേ ഇന്ത്യ ആരോപണമുന്നയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായാണ് ഹാഫിസ് സഈദിനെ വിദേശ പ്രതിനിധികള്‍ കാണുന്നത്- അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ ഫ്രാന്‍സിലേക്കു പോവാന്‍ അഫ്‌സല്‍ നിയോഗിക്കപ്പെട്ടിരുന്നു.
എന്നാല്‍, യാത്രയില്‍ നിന്നും അദ്ദേഹം പിന്മാറി. സഈദിന്റെ പേര് അവിടെ ഉയര്‍ന്നുവരുമെന്ന കാരണത്താലാണത്. ആഗോളതലത്തില്‍ സഈദ് അപകടകാരികളുടെ പട്ടികയിലാണ്- അദ്ദേഹം പറഞ്ഞു. അഫ്‌സലിന്റെ പരാമര്‍ശത്തോട്, ഭരണകക്ഷിയിലുള്ള അത്തരം ആളുകള്‍ക്കെതിരേ നടപടിയെടുക്കാനായിരുന്നു സഈദിന്റെ പ്രതികരണം. ഇത്തരം ആളുകള്‍ക്ക് മറ്റെന്തോ ഗൂഢലക്ഷ്യമുണ്ട്- സഈദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക