|    Jul 16 Mon, 2018 12:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹാപ്പി രാജേഷ് വധം സാക്ഷിക്ക് വധഭീഷണി; ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസ്

Published : 17th August 2016 | Posted By: SMR

കൊല്ലം: ഹാപ്പി രാജേഷ് വധക്കേസിലെ മുഖ്യസാക്ഷിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരേ കൊല്ലം കിളികൊല്ലൂര്‍ പോലിസ് കേസെടുത്തു.
കേസിലെ മുഖ്യസാക്ഷി സുനില്‍ദത്തിനെയാണു ഭീഷണിപ്പെടുത്തിയത്. ഇദ്ദേഹം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാപ്പി രാജേഷ് വധക്കേസിലും രണ്ട് വധശ്രമക്കേസുകളിലും പ്രതിയായ ഡിവൈഎസ്പി സന്തോഷ് നായര്‍, കുപ്രസിദ്ധ ഗുണ്ട കുട്ടന്‍ എന്ന വെട്ടുകുട്ടന്‍, മുരുകന്‍, സനോഫര്‍ എന്നിവര്‍ക്കെതിരേ കിളികൊല്ലൂര്‍ പോലിസ് കേസെടുത്തു. സന്തോഷ് നായര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.
ഹാപ്പി രാജേഷ് വധക്കേസില്‍ തങ്ങള്‍ക്കനുകൂലമായി മൊഴിനല്‍കിയില്ലെങ്കില്‍ കൊല്ലത്തേക്കു ജീവനോടെ തിരിച്ചെത്താനാവില്ലെന്നും വ്യാജമൊഴി നല്‍കി കള്ളക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. ബന്ധുവിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സുനില്‍ ദത്തിനെ വഴിയില്‍ തടഞ്ഞാണ് ഡിവൈഎസ്പിയും സംഘവും ഭീഷണിപ്പെടുത്തിയത്. നിലവില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാപ്പി രാജേഷ് വധക്കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. സുനില്‍ ദത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ സംഘം കൊല്ലത്തെത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss