|    Feb 27 Mon, 2017 8:03 am
FLASH NEWS
Home   >  Sports  >  Cricket  >  

ഹാപ്പി ബെര്‍ത്ത്‌ഡേ കോഹ്‌ലീ…

Published : 6th November 2016 | Posted By: SMR

ധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി ഇന്നലെ 28ാം പിറന്നാള്‍ ആഘോഷിച്ചു. കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമായിരുന്നു കോഹ്‌ലിയുടെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടു.
ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന കോഹ്‌ലിക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഈ വര്‍ഷം താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതായി മാറിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോഹ്‌ലി നടത്തിയത്.
നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ നമ്പര്‍ വണ്ണെന്നു വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡുകള്‍ കോഹ്‌ലി തകര്‍ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കോഹ്‌ലിയുടെ പിറന്നാള്‍ അതുകൊണ്ടു തന്നെ രാജ്യം ആഘോഷിക്കുക തന്നെ ചെയ്തു. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയകള്‍. പല മുന്‍ താരങ്ങളും കോഹ്‌ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയുടെ മുന്‍ ഓപണ റും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായി വീരേന്ദ ര്‍ സെവാഗ് കോഹ്‌ലിക്ക് പിറന്നാള്‍ ആശംസിച്ചു. സെവാഗ് മാത്രമല്ല പല മുന്‍ താരങ്ങളും ആശംസകളുമായി രംഗത്തെത്തി. ഹാപ്പി ബെര്‍ത്ത്‌ഡേ വിരാട് കോഹ്‌ലി. ആധുനിക ക്രിക്കറ്റിലെ രാജാവാണ് നീ. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളെ ഇതുപോലെ സന്തോഷിപ്പിക്കുന്ന മറ്റൊരാളില്ലെന്നാണ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പുകഴ്ത്തിയത്.
ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തശേഷം അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലി നടത്തിയതെന്നും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞു.
ഒന്നാംടെസ്റ്റ്: ഇന്ത്യന്‍ ടീം രാജ്‌കോട്ടിലെത്തി
രാജ്‌കോട്ട്: ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രി ക്കറ്റ് ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഇന്നലെ രാവിലെ രാജ്‌കോട്ടിലെത്തി. ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ, ജയന്ത് യാദവ്, അമിത് മിശ്ര എന്നിവരടങ്ങുന്ന സംഘമാണ് ആദ്യമായി ഇവിടെയെത്തിയത്.
നാട്ടുകാര്‍ കൂടിയായ ചേതേശ്വര്‍ പുജാരയും രവീന്ദ്ര ജഡേജയും ഇവര്‍ക്കു തൊട്ടുപിറകെ വിമാനത്താവളത്തിലെത്തി. ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഹര്‍ദിക് പാണ്ഡ്യ റോഡ് മാര്‍ഗമാണ് രാജ്‌കോട്ടിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day