|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹാപുര്‍ ആള്‍ക്കൂട്ട കൊലപാതകംറിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം: സുപ്രിംകോടതി

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ സംഘപരിവാരത്തിന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രിംകോടതി നോട്ടീസ് അയച്ചു. തദ്സ്ഥിതി റിപോര്‍ട്ട് രണ്ട് ആഴ്ചയ്ക്കകം നല്‍കാന്‍ ഉത്തര്‍പ്രദേശ് പോലിസിനും കോടതി നിര്‍ദേശം നല്‍കി. ആക്രമണത്തിനിരയായ സമീഉദ്ദീന്‍ നല്‍കിയ റിട്ട് ഹരജി പരിഗണിച്ചാണ് നടപടി. മീറത്ത് ഐജിയോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച കാസിം ഖുറേഷിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലാ പോലിസ് സൂപ്രണ്ടിനെ സമീപിക്കാവുന്നതാണ്. എസ്പി അതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ആള്‍ക്കൂട്ട ആക്രമണത്തെ റോഡ് അപകടമായി ചിത്രീകരിക്കാനുള്ള ശ്രമമാണു ഹാപൂരില്‍ നടന്നതെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ പറഞ്ഞു. ഹരജി ഈ മാസം 28നു വാദംകേള്‍ക്കാന്‍ മാറ്റി. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹരജി നല്‍കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss