|    Apr 25 Tue, 2017 8:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹാന്‍ഡ്‌ബോളില്‍ ഫ്രാന്‍സിന് മുന്നില്‍ അടിപതറി ഖത്തര്‍

Published : 10th August 2016 | Posted By: SMR

ദോഹ: റിയോ ഒളിംപിക്സില്‍ ഖത്തറിന്റെ പ്രധാന പ്രതീക്ഷകളിലൊന്നായ ഹാന്‍ഡ്ബോളിന്റെ പ്രാഥമിക റൗണ്ടില്‍ രാജ്യത്തിന് തോല്‍വി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സാണ് ഖത്തറിനെ വീഴ്ത്തിയത്, സ്‌കോര്‍ 35-20. ആദ്യമല്‍സരത്തില്‍ ക്രൊയേഷ്യയെ മുട്ടുകുത്തിച്ച ഖത്തര്‍ ഇന്നലെ നിരാശപ്പെടുത്തി. മല്‍സരത്തിന്റെ ആദ്യപകുതിയില്‍ മാത്രമാണ് ഖത്തറിന്റെ പോരാട്ടവീര്യം പ്രതിഫലിച്ചത്. ആദ്യ മിനിറ്റുകളില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 13-16 എന്ന സ്‌കോറില്‍ മൂന്നു ഗോളിന്റെ ലീഡ് നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞു. എന്നാല്‍,  ഫ്രാന്‍സിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു രണ്ടാം പകുതിയില്‍ കണ്ടത്.
കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ലോക ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഖത്തറിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് കിരീടം സ്വന്തമാക്കിയത്. റിയോയില്‍ ഹാട്രിക് കിരീടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.  13ന് ഡെന്‍മാര്‍ക്കിനെതിരെയാണ് ഖത്തറിന്റെ അടുത്ത മല്‍സരം. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ 16ന് ഖത്തര്‍ അര്‍ജന്റീനയെ നേരിടും.
റിയോ ഒളിംപിക്സില്‍ ഇന്ന് ഖത്തറിന് രണ്ടു മല്‍സരങ്ങളാണുള്ളത്. ബീച്ച് വോളിബോളില്‍ പ്രാഥമിക റൗണ്ടിലെ മൂന്നാം  മല്‍സരത്തില്‍ ഖത്തര്‍ ഇന്ന് ആസ്ട്രിയയെ നേരിടും. ബോക്സിങില്‍ പുരുഷന്‍മാരുടെ 64 കിലോഗ്രാം ലൈറ്റ് വെയ്റ്റില്‍ തുളസി തരുമലിംഗം ഇന്ന് ഖത്തറിനായി ഇറങ്ങും.
പ്രാഥമിക റൗണ്ടില്‍ ഇന്ന് വൈകുന്നേരം 6.15ന് നടക്കുന്ന മല്‍സരത്തില്‍ മംഗോളിയയുടെ ചിന്‍സോറിഗ് ബാതര്‍സുഖാണ് തുളസിയുടെ എതിരാളി. ഒളിംപിക്‌സില്‍ ഇതാദ്യമായാണ് തുളസി തരുമലിംഗം മല്‍സരിക്കാനിറങ്ങുന്നത്. മറ്റൊരു താരം ഹകന്‍ എറസ്‌കര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കോപകബാന ബീച്ചില്‍ വൈകുന്നേരം ആറിനാണ് ബീച്ച് വോളിബോള്‍ മല്‍സരം.
ആദ്യ മല്‍സരത്തില്‍ അമേരിക്കയോട് തോറ്റ ഖത്തര്‍ രണ്ടാം മല്‍സരത്തില്‍ സ്പെയിനിനെ പരാജയപ്പെടുത്തി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day