|    Jan 20 Fri, 2017 3:07 am
FLASH NEWS

ഹാനികരമായ ഭക്ഷ്യവസ്തുകള്‍: കര്‍ശന നടപടിയെന്ന് പിണറായി

Published : 5th September 2016 | Posted By: SMR

കൊച്ചി: വിഷാംശം കലര്‍ന്നതും ആരോഗ്യത്തിനു ഹാനികരമായതുമായ ഭക്ഷ്യവസ്തുക്കള്‍ക്കെതിരേ വരുംദിനങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം രാജേന്ദ്രമൈതാനിയില്‍ സിപിഎമ്മിന്റെ ജില്ലാതല ജനകീയ ജൈവകാര്‍ഷിക വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പച്ചക്കറിയുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതാണു സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും അത്തരം നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജേന്ദ്ര മൈതാനിയില്‍ സിപിഎമ്മിന്റെ ജൈവകാര്‍ഷിക വിപണനമേളയുടെ ആദ്യ വില്‍പന താരദമ്പതികളായ ആഷിഖ് അബുവും റീമാ കല്ലിങ്കലും ചേര്‍ന്ന് നടത്തി. കൊച്ചിന്‍ കോളജ് മേധാവി ഡോക്ടര്‍ മിനി പി മത്തായി—ക്കാണ് ആദ്യ വില്‍പന നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക