|    Oct 19 Thu, 2017 7:32 am
FLASH NEWS
Home   >  Kerala   >  

ഹാദിയ : ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

Published : 7th August 2017 | Posted By: G.A.G

കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ.ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട്  മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക്  മാര്‍ച്ചു് നടത്തിയതുമായി ബന്ധപ്പെട്ട്  മൂന്നു പേരെകൂട്ടി പോലീസ് അറസ്റ്റു ചെയ്തു. അമീന്‍(19), നൗഫാന്‍(20), നിയാസ്(25) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 24നാണ് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം ടിവി പുരം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക