|    Oct 18 Wed, 2017 1:15 pm
FLASH NEWS
Home   >  Kerala   >  

ഹാദിയ വീട്ടുതടങ്കലില്‍: ജില്ലാപോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

Published : 3rd October 2017 | Posted By: shins

തിരുവനന്തപുരം: അഖില എന്ന ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നടപടിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. മതിയായ സമയം നല്‍കിയിട്ടും അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത ജില്ലാ പോലീസ് മേധാവിയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അഖില എന്ന ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫയല്‍ ചെയ്ത കേസ് ചൊവ്വാഴ്ച പരിഗണനക്കെടുത്തപ്പോഴായിരുന്നു കമ്മീഷന്റെ നിരീക്ഷണം. വിഷയം സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണെന്ന് അഖിലയുടെ പിതാവ് അശേകന്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. അശോകനും കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. കേസ് ഒക്ടോബര്‍ 24ന് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക