|    Jun 19 Tue, 2018 6:50 am
Home   >  Kerala   >  

ഹാദിയ വീട്ടില്‍ സന്തോഷവതിയല്ല: എംസി ജോസഫൈന്‍

Published : 14th November 2017 | Posted By: mi.ptk

തിരുവനന്തപുരം: ഹാദിയ സന്തോഷവതിയല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ  എംസി ജോസഫൈന്‍. ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ ജോസഫൈന്‍ തള്ളി. ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞത്. ഹാദിയ സുരക്ഷിതയായിരിക്കാം,എന്നാല്‍ സന്തോഷവതിയല്ലെന്ന് ജോസഫൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷന് പ്രവേശനം നിഷേധിച്ച ഹാദിയയുടെ പിതാവ് അശോകന്‍ ദേശീയ വനിതാ കമ്മീഷന് സന്ദര്‍ശനാനുമതി നല്‍കി. രേഖാ ശര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് സംസ്ഥാന വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചാല്‍ ഉണ്ടാവുകയെന്നും ജോസഫൈന്‍ ചോദിച്ചു. ഹാദിയയുടെ കാര്യത്തില്‍ 27ന് ശേഷം ഈ നില തുടരാനാവില്ലന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss