|    Nov 18 Sat, 2017 4:01 pm
FLASH NEWS

ഹാദിയ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്: സതീശന്‍ പാച്ചേനി

Published : 8th November 2017 | Posted By: fsq

 

കണ്ണൂര്‍: ഹാദിയ വിഷയത്തില്‍ ഇടതുസര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഡോ. ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ കലക്്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രബുദ്ധരായ മതേതരവാദികളുടെയും ചിന്തിക്കുന്നവരുടെയും മനസ്സ് ഹാദിയക്കൊപ്പമാണ്. മതം മാറ്റത്തെ ആഘോഷിക്കുന്നതിനു പകരം സ്വാഭാവിക പരിണാമമായി കാണണം. വൈകിയാണെങ്കിലും ഹാദിയയ്ക്കു സംരക്ഷണവും നീതിയും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. വി എം സാഫിര്‍, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി, ജില്ലാ പ്രസിഡന്റ് ശബീര്‍ എടക്കാട്, ജിഐഒ സംസ്ഥാന കമ്മിറ്റിയംഗം പി റുക്‌സാന, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് പി ടി പി സാജിദ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക