|    Jul 23 Mon, 2018 4:03 am
FLASH NEWS
Home   >  Kerala   >  

ഹാദിയ വിഷയത്തില്‍ നാളെ പത്രസമ്മേളനം

Published : 22nd September 2017 | Posted By: shins

കൊച്ചി: ഹാദിയ വിഷയത്തില്‍ നാളെ പത്രസമ്മേളനം നടത്തുമെന്ന് ഹാദിയയെ കാണാനായി വീട്ടില്‍ ചെന്നതിന്റെ പേരില്‍ അറസ്റ്റിലായ സ്ത്രീകള്‍. മൃദുല, സജ്‌ന, അനുഷ, കുഞ്ഞില എന്നിവരാണ് നാളെ പത്രസമ്മേളനം വിളിക്കുമെന്ന് അറിയിച്ചത്. ഹാദിയ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. ഹാദിയയുടെ മാനസിക നിലതന്നെ മാറിപ്പോകുന്നതായാണ് വ്യക്തമാകുന്നത്. പ്രതികരിക്കേണ്ട സമയം ഇപ്പോള്‍ അതിക്രമിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നേരത്തേ ഹാദിയയെ കാണാന്‍ വീട്ടിലെത്തിയിരുന്നെങ്കിലും ഹാദിയയെ കണ്ട് സമ്മാനങ്ങള്‍ നല്‍കാന്‍ അനുമതി ലഭിച്ചിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss