|    Aug 18 Sat, 2018 5:58 pm
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസ്: ഹൈകോടതി മാര്‍ച്ചില്‍ പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 1st June 2017 | Posted By: mi.ptk

കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ മുഹമ്മദ് ഷെരീഫ്(38),സഹീര്‍(43) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്. ജഡ്ജിമാരെ ഭീഷണിപെടുത്തല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തല്‍, അനുമതിയില്ലാതെ ജാഥ നടത്തല്‍, പോലീസിനെ അക്രമിക്കല്‍ എന്നിവ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്ന് സെന്‍ട്രല്‍ സി ഐ അനന്തലാല്‍ പറഞ്ഞു. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. മാര്‍ച്ചുമായി ബന്ധപ്പെട്ട് മൂവായിരം പേര്‍ക്കെതിരെ കേസെടുത്തതായി നേരത്തെ എറണാകുളം എസിപി ലാല്‍ജി പറഞ്ഞിരുന്നു.
ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹം റദ്ദാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss