|    Oct 15 Mon, 2018 9:31 pm
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസ്: ‘സംഘിപ്രീണന വനിതാകമ്മീഷ’നെതിരേ ദേവിക

Published : 24th September 2017 | Posted By: shadina sdna


തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ സന്ദര്‍ശിക്കുവാന്‍ അനുവാദം തേടി സുപ്രിം കോടതിയെ സമീപിക്കുവാനുള്ള സംസ്ഥാന വനിതാ കമ്മീഷന്റെ തീരുമാനത്തെ പരിഹസിച്ച് സാമൂഹിക പ്രവര്‍ത്തക ജെ ദേവിക. വനിതാ കമ്മീഷന്റെ തീരുമാനത്തെ പരാമര്‍ശിച്ച് ഇത്തരമൊരു അധികാരം വിട്ടൊഴിയലുണ്ടോ എന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ദേവിക ചോദിച്ചു. എന്തിനു കൊള്ളാം നിങ്ങളെ എന്നും നിങ്ങള്‍ ഇടതു രാഷ്ട്രീയ പ്രവര്‍ത്തക തന്നെയോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനോട് ദേവിക ചോദിക്കുന്നു. ഈ നാട്ടിലെ ആത്മാഭിമാനമുള്ള സ്ത്രീപ്രവര്‍ത്തകരും ബുദ്ധി ജീവികളും ഈ സംഘി പ്രീണന കമ്മീഷനോട് സഹകരിക്കരുതെന്നും ദേവിക പറഞ്ഞു. അയ്യയ്യേ സംഘിപ്രീണന കമ്മീഷന്‍ എന്ന പ്രതിഷേധ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുവാന്‍ ദേവിക ആഹ്വാനം ചെയ്തു.
ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വാര്‍ത്ത ശരിയാണെങ്കില്‍, നാണംകെട്ട കേരള വനിതാ കമ്മീഷന്‍! സംഘികള്‍ കയറി ഇറങ്ങുന്നത് കുഴപ്പമില്ല, ഈ നാടുഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കു പോകണമെങ്കില്‍ കോടതിയുടെ അനുവാദം വേണമത്രെ. ഇതില്‍പ്പരമൊരു അധികാരം വിട്ടൊഴിലുണ്ടോ? എന്തിനു കൊള്ളാം നിങ്ങളെ? നിങ്ങള്‍ ഇടതുരാഷ്ട്രീയ പ്രവര്‍ത്തക തന്നെയോ?
ഈ നാട്ടിലെ ആത്മാഭിമാനമുള്ള സ്ത്രീ പ്രവര്‍ത്തകരും ബുദ്ധിജീവികളും ഈ സംഘിപ്രീണന കമ്മീഷനോട് സഹകരിക്കരുത്. ഭാവിയില്‍ പ്രായപൂര്‍ത്തിയായ മലയാളിസ്ത്രീകള്‍ക്ക് സ്വയം സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം തന്നെയാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നത്. എന്നിട്ടും ഈ ആത്മഹത്യാപരമായ വഴി തെരഞ്ഞെടുത്ത ശ്രീമതി ജോസഫൈനെ അവര്‍ ഇതില്‍ നിന്നും പിന്‍മാറുന്നതുവരെ അംഗീകരിക്കരുത് നാം.
എല്ലാവര്‍ക്കും സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും എസ്എംഎസ് വഴിയും ഈമെയില്‍ വഴിയും ‘.അയ്യയ്യേ, സംഘിപ്രീണന വനിതാകമ്മീഷന്‍’ എന്ന പ്രതിഷേധസന്ദേശം അവരെ അറിയിക്കാമോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss