|    Oct 17 Wed, 2018 3:50 pm
FLASH NEWS

ഹാദിയ കേസ്; നിയമപോരാട്ടത്തിന് സഹായിച്ചവര്‍ക്കു നന്ദി: പോപുലര്‍ ഫ്രണ്ട്

Published : 16th September 2017 | Posted By: fsq

 

ഇടുക്കി: ഹാദിയയുടെ നിയമപോരാട്ട ഫണ്ടിലേക്ക് അകമഴിഞ്ഞു സഹായിച്ച എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. ഹാദിയയുടെ നിയമപോരാട്ടം ജനാധിപത്യ ഇന്ത്യയുടെ ചൂണ്ടുപലകയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇണയെ തിരഞ്ഞെടുക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഹാദിയ. അതിനാല്‍ തന്നെ ഈ കേസില്‍ ഹാദിയ ജയിക്കുക എന്നത് പൗരാവകാശത്തിന്റെകൂടി വിജയമാണ്. നീതിയുടെ പക്ഷം വിജയിക്കാന്‍ സാമ്പത്തിക സഹായം ചെയ്തതുപോലെ തന്നെ മുന്നോട്ടുള്ള എല്ലാ നീതിയുക്തമായ പോരാട്ടങ്ങളിലും ഒപ്പമുണ്ടാവണമെന്നും ജനങ്ങളോട് പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ജില്ലാ സെക്രട്ടറി പി ജെ ഇസ്മായില്‍, ജില്ലാ കമ്മിറ്റിയംഗം അന്‍വര്‍ ഹുസൈന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss