|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  National   >  

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണ മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്തത് വ്യക്തിപരം-ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍

Published : 17th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഡോ ഹാദിയ കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് മാറാനുണ്ടായ കാരണം വ്യക്തമാക്കി റിട്ട.ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍.വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ചുമതലയില്‍ നിന്ന് മാറിയതെന്ന് അദ്ദേഹം സുപ്രീംകോടതിക്ക് അയച്ച കത്തില്‍ പറഞ്ഞു.സെപ്തംബര്‍ ഒന്‍പതിനാണ് കാരണം വ്യക്തമാക്കി റിട്ട.ജസ്റ്റിസ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങലാലും, നേരത്തെ ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതിനും, വിദേശത്ത് പോകാന്‍ സാധ്യതയുള്ളതിനാലും മേല്‍നോട്ട ചുമതല ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.കത്ത് വെള്ളിയാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ഓഗസ്തിലാണ് ഹാദിയ കേസില്‍ റിട്ട.ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ കേസില്‍ മേല്‍നോട്ട ചുമതല വഹിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണ ചുമതലയില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കാന്‍ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല.’ഇത് തനിക്കും കോടതിക്കും ഇടയിലുള്ള കാര്യമാണെന്നായിരുന്നു’ അദ്ദേഹം പ്രതികരിച്ചത്.
അതേസമയം,ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍
സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹാദിയക്ക് ഭീകരബന്ധമില്ലെന്നും ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss