|    Oct 20 Sat, 2018 5:31 am
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിനെതിരേ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

Published : 16th September 2017 | Posted By: shins


ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹാദിയക്ക് ഭീകരബന്ധമില്ലെന്നും ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നു.
സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ശേഷം ഷെഫിനെ ഹാദിയ വിവാഹം കഴിച്ചെങ്കിലും പിതാവ് അശോകന്‍ നല്‍കിയ പരാതിയില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ അന്വേഷണം നടത്താനായിരുന്നു ആഗസ്ത് മാസത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss