|    Dec 11 Tue, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹാദിയ കേസ്: എന്‍ഐഎക്കെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചു

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കെതിരേ (എന്‍ഐഎ) ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥന്‍ വിക്രമനെതിരേയായിരുന്നു ഷഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തിരുന്നത്.
സുപ്രിംകോടതി വിധി മറികടന്ന് അന്വേഷണം നടത്തിയ എന്‍ഐഎ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷഫിന്‍ ജഹാന്‍ ഹരജി നല്‍കിയിരുന്നത്. കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറിക്കൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച സുപ്രിംകോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതു പരിഗണിക്കാതെ എന്‍ഐഎ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നു. ഇതിനെതിരേയാണ് ഷഫിന്‍ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ച ജഡ്ജിയുടെ മേല്‍നോട്ടമില്ലാതെ എന്‍ഐഎ നടത്തിയ അന്വേഷണം കോടതിയലക്ഷ്യമാണ്.
അതിനാല്‍, എന്‍ഐഎ റിപോര്‍ട്ട് മുഖവിലയ്ക്ക് എടുക്കരുതെന്നും എന്‍ഐഎക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഷഫിന്‍ ജഹാന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹാദിയ കേസില്‍ എന്‍ഐഎ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപോര്‍ട്ട് എന്‍ഐഎക്കു തന്നെ മടക്കിനല്‍കാനും കോടതി ഇന്നു രജിസ്ട്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss