|    Oct 16 Tue, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹാദിയ കേസില്‍ കോടതിക്ക് തെറ്റുപറ്റിയെന്ന് ഗൗരി

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: അക്രമിസംഘം വെടിവച്ചു കൊന്ന ഗൗരി ലങ്കേഷ് താന്‍ എഡിറ്ററായ ഗൗരി ലങ്കേഷ് പത്രികയില്‍ അവസാനം എഴുതിയ ലേഖനം ഹാദിയയെക്കുറിച്ച്. ഹാദിയ കേസ് കൈകാര്യം ചെയ്തതില്‍ കോടതിക്ക് തെറ്റു പറ്റിയെന്നാണ് ലേഖനത്തിലൂടെ ഗൗരി ചൂണ്ടിക്കാട്ടുന്നത്. ഹൈന്ദവ തീവ്രവാദികളുടെ സാങ്കല്‍പിക സൃഷ്ടിയായ ലൗജിഹാദ് എന്ന ആശയത്തിന് ആധികാരികത നല്‍കുന്നതാണ് സുപ്രിംകോടതിയുടെ വിധിയെന്നും ഇത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നുവെന്നും ഗൗരി എഴുതി. മുത്ത്വലാഖ് കേസില്‍ സുപ്രിംകോടതി ശരിയായ തീരുമാനമെടുത്തപ്പോള്‍ ഹാദിയ കേസില്‍ കോടതിക്കു തെറ്റു പറ്റിയെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്നലെയാണ് ഗൗരി ലങ്കേഷ് പത്രികയുടെ പുതിയ പതിപ്പ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss