|    Oct 15 Mon, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയ : കമ്മീഷന്‍ യുവതിയുടെ പക്ഷത്ത്- ജോസഫൈന്‍

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ ഹാദിയക്കൊപ്പം മാത്രമാണെന്ന് ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്‍. വിശ്വാസവും ജീവിതവും അവള്‍ നിശ്ചയിക്കും. ഇക്കാര്യത്തില്‍ എന്ത് സമ്മര്‍ദം യുവതിയുടെ നേരെയുണ്ടായാലും പുറത്തുകൊണ്ടുവരുമെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു. പൂജാ അവധി കഴിഞ്ഞയുടന്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കും. വിശ്വാസമാറ്റത്തിന്റെ സാഹചര്യം അന്വേഷിക്കുന്നവര്‍ക്ക് യുവതി ഇപ്പോള്‍ എന്തെങ്കിലും സമ്മര്‍ദം നേരിടുന്നുവെങ്കില്‍ അതും പരിശോധിക്കേണ്ടിവരും. യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി വിധി റദ്ദാക്കാനോ കേസില്‍ കക്ഷിചേരാനോ അല്ല. ഹൈക്കോടതി വിധിക്കു ശേഷമുള്ള യുവതിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss