|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹാദിയ: ഒക്‌ടോബര്‍ 3ന് മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഒക്‌ടോബര്‍ 3ന് പരിഗണിക്കും.  മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. അഖില എന്ന ഹാദിയയുടെ അച്ഛന്‍ അശോകനില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനും നോട്ടീസ് അയച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss