|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയാ കേസ്: വനിതാ കമ്മീഷന്റെ അവകാശവാദം അപഹാസ്യം- പോപുലര്‍ ഫ്രണ്ട്‌

Published : 7th December 2018 | Posted By: kasim kzm

കോഴിക്കോട്: ഹാദിയക്ക് അനുകൂലമായ വിധി സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടായത് വനിതാ കമ്മീഷന്‍ ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തിയതുകൊണ്ടാണെന്ന എം സി ജോസഫൈന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഹാദിയയുടെ മനുഷ്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും തടവിലിടുകയും സംഘപരിവാരത്തെ സുഖിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തപ്പോള്‍ അതു കണ്ടില്ലെന്നു നടിച്ച് പക്ഷപാതപരമായി പെരുമാറുകയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ചെയ്തത്.
ഹാദിയയെ ആറുമാസം ഹോസ്റ്റലിലും പിന്നീട് ആറുമാസം വീട്ടിലും തടവിലിട്ടപ്പോള്‍ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ ഉള്‍പ്പെടെ പലരും വനിതാ കമ്മീഷനു മുന്നില്‍ നിവേദനവുമായി പോയിരുന്നു. അപ്പോഴൊക്കെ സംഘപരിവാരത്തെ സുഖിപ്പിക്കുന്ന നിലപാടാണ് കമ്മീഷന്‍ എടുത്തത്. ഹാദിയാ കേസില്‍ നീതിയുടെ പക്ഷത്തു നിന്ന് ഒരു ഇടപെടലും വനിതാ കമ്മീഷന്‍ നടത്തിയിട്ടില്ല എന്നു വ്യക്തമാണ്. സുപ്രിംകോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹാദിയയെ കേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഹാദിയയുടെ അഭിഭാഷകന്റെ കൂടെ വനിതാ കമ്മീഷന്റെ അഭിഭാഷകനും ഉണ്ടായിരുന്നുവെന്നതാണ് ആകെ ചെയ്ത കാര്യം. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു പണമെടുത്ത് ഒന്നോ രണ്ടോ തവണ കേസില്‍ ഹാജരാവാന്‍ വക്കീലിനെ പറഞ്ഞയച്ചതിന് എന്നെ വിളിച്ചു’നന്ദി പറഞ്ഞില്ല എന്നു വിലപിക്കുന്ന ജോസഫൈന്‍ വീണ്ടും ആ പദവിയെ അപമാനിക്കുകയാണ്. വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനവും ബോധ്യപ്പെട്ടപ്പോഴാണ് പോപുലര്‍ ഫ്രണ്ട് ഈ വിഷയത്തില്‍ ഇടപെടുന്നത്. സുരക്ഷയൊരുക്കേണ്ട സര്‍ക്കാരും കോടതിയും കടുത്ത വിവേചനം കാണിച്ചപ്പോള്‍ ഹാദിയാ കേസിലെ നിയമപോരാട്ടം സംഘടന ഏറ്റെടുക്കുകയാണ് ചെയ്തത്. ലക്ഷങ്ങള്‍ ചെലവു വന്ന നിയമപോരാട്ടത്തിന് പൊതുജനങ്ങളില്‍ നിന്നാണ് ഫണ്ട് കണ്ടെത്തിയത്. സുപ്രിംകോടതിയില്‍ കേസ് നടത്താന്‍ ആകെ ചെലവു വന്നത് 99 ലക്ഷം രൂപയാണ്. അതിലേക്ക് 82 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നു ലഭിച്ചു. ബാക്കി 17 ലക്ഷം രൂപ സംഘടനയുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. ഇത് പരസ്യപ്പെടുത്തിയതും എല്ലാവര്‍ക്കും അറിയുന്നതുമാണ്.
ഈ സത്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അക്രമികള്‍ക്ക് മൗനാനുവാദം നല്‍കിയ വനിതാ കമ്മീഷന്‍ നുണ പറയാന്‍ ശ്രമിക്കുന്നത്. അധികാരസ്ഥാനത്തിരുന്ന് താന്‍ ചെയ്തതില്‍ കുറ്റബോധമുണ്ടെങ്കില്‍ അത് തുറന്നുപറഞ്ഞ് കേരളത്തോട് മാപ്പുപറയാനാണ് ജോസഫൈന്‍ തയ്യാറാവേണ്ടതെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss