|    Oct 22 Mon, 2018 2:55 pm
FLASH NEWS
Home   >  Kerala   >  

ഹാദിയയ്ക്ക് നീതി: വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

Published : 3rd September 2017 | Posted By: G.A.G

തിരുവനന്തപുരം: ഇസ് ലാംമതം സ്വീകരിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ.ഹാദിയയ്ക്ക് നീതി ഉറപ്പുവരുത്തുക എന്ന പ്രമേയത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കൂട്ടായ്മയില്‍ സംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മഹിളകള്‍ പങ്കെടുത്തു. ഹാദിയ മാത്രമല്ല, ശാരീരിക മാനസിക പീഡനത്തിന് ഇരയാവുന്ന എതൊരു പെണ്‍കുട്ടികളുടേയും നീതിക്കും സുരക്ഷിതത്വത്തിനും സംരക്ഷണത്തിനു വേണ്ടി ശബ്ദിക്കുന്ന സ്വരമാവണം ഈ വനിതാ കൂട്ടായ്മയെന്നു സാമൂഹ്യ പ്രവര്‍ത്തകയായ മാഗ്ലീന്‍ പീറ്റര്‍ അഭിപ്രായപ്പെട്ടു. കൂട്ടായ്മയുടെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകരായ ജെ ദേവിക, മാഗ്ലിന്‍ പീറ്റര്‍, ഡോ.ആരിഫ, ശശികുമാരി, സൂസന്‍ ജോര്‍ജ്, ഡോ.റസിയ എന്നിവരുള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റെഹാനത്ത്, എന്‍ഡബ്ല്യൂഎഫ് ജനറല്‍ സെക്രട്ടറി ഹബീബ, സെക്രട്ടറി ശരീഫ എന്നിവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss