|    Nov 20 Tue, 2018 9:37 pm
FLASH NEWS
Home   >  Kerala   >  

ഹാദിയയ്ക്കു മാനസികരോഗത്തിന് മരുന്നാണ് വേണ്ടതെന്ന് പിതാവ്

Published : 31st October 2017 | Posted By: shins

കൊച്ചി: ഹാദിയ മാനസിക രോഗിയാണെന്നും അവള്‍ക്കിപ്പോള്‍ വേണ്ടത് മാനസികരോഗത്തിന് ചികില്‍സയാണെന്നും പിതാവ് അശോകന്‍. റിപോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അശോകന്റെ ആരോപണം. ഹാദിയയെ ഹിപ്‌നോട്ടൈസ് ചെയ്ത് വശീകരിച്ചതായും അശോകന്‍ ആരോപിക്കുന്നു. സിറിയയില്‍ പോവണമെന്ന് ഹാദിയ പറഞ്ഞിരുന്നു. സിറിയയില്‍ ആടുമേയ്ക്കാന്‍ പോവണമെന്നാണ് അവള്‍ പറഞ്ഞത്. അവള്‍ ചാവേറാകാന്‍ ഒരുങ്ങിക്കഴിഞ്ഞതായാണ് എനിക്കുന്ന മനസ്സിലായത്. മാനസിക നില തകരാറിലായതിനാല്‍ തന്നെ അവള്‍ കോടതിയില്‍ താന്‍ ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞേക്കാം. മകളെ ഒരു തീവ്രവാദിക്ക് വിവാഹം ചെയ്ത് കൊടുക്കില്ലെന്നും അശോകന്‍ ആരോപിക്കുന്നു. തന്നെ പിതാവ് മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ ഇന്നോ നാളെയോ കൊല്ലപ്പെടുമെന്നും രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോയില്‍ ഹാദിയ വെളിപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നാലുമാസമായിട്ടും ഹാദിയക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോയെന്നും ഈ വീഡിയോ പുറത്തുവിടുന്നതു സംബന്ധിച്ച് രാഹുല്‍ ഈശ്വര്‍ വിലപേശിക്കൊണ്ടിരിക്കുകയാണെന്നും അശോകന്‍ പറയുന്നു. തന്നോട് അടുത്തു ബന്ധമുള്ളവരെ മാത്രമേ ഹാദിയയെ കാണിക്കാന്‍ അനുവദിക്കാറുള്ളൂ. വീട്ടില്‍ വന്ന് ഇതുവരെ അച്ഛനോടും അമ്മയോടും നല്ലതുപോലെ സംസാരിക്കാന്‍ പോലും അവള്‍ തയ്യാറായിട്ടില്ല. അവള്‍ നിലപാടും മാറ്റിയിട്ടില്ല. ശരിയായ മാനസികാവസ്ഥയില്‍ അല്ലാത്തതുകൊണ്ടാണ് അവള്‍ തന്നോട് സംസാരിക്കാന്‍ തയ്യാറാവാത്തത്. ഇങ്ങനെ പെരുമാറുന്നതും. നേരത്തേ വളരെ സ്‌നേഹത്തോടെ ജീവിച്ചിരുന്നവരാണ് തങ്ങള്‍. മതംമാറിയതിനെ എതിര്‍ത്തിട്ടുമില്ല. സിറിയയില്‍ ആടുമേയ്ക്കാന്‍ പോവുകയാണെന്ന് ഒരിക്കല്‍ വിളിച്ചപ്പോള്‍ അവള്‍ വിശദീകരിച്ചു പറഞ്ഞു. അതിനുശേഷമാണ് തനിക്ക് മനംമാറ്റമുണ്ടായത്. കുട്ടി ചാവേറാവാന്‍ വരെ തയ്യാറായതായി എനിക്കു തോന്നി. മാനസിക ചികില്‍സയ്ക്ക് കോടതി അനുമതി നല്‍കിയാല്‍ നന്നായിരിക്കും. നാളെ ഇവള്‍ ഒരു ചാവേറാക്കപ്പെട്ടാല്‍ നൂറോ ഇരുന്നുറോ പേരെ കൊലപ്പെടുത്തി അവള്‍ മരിക്കുന്നതിലേക്ക് നയിച്ചേക്കാം. അശോകന്‍ പറയുന്നു.

 

ചാനല്‍ ചര്‍ച്ചയുടെ വീഡിയോ

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss