|    Oct 19 Fri, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയയെ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കണം : ജെ ദേവിക

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇഷ്ടമതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകരായ ഡോ. ജെ ദേവിക, വര്‍ഷാ ബഷീര്‍, മൃദുല ഭവാനി എന്നീ വനിതാ പ്രവര്‍ത്തകര്‍ കേരള വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഹാദിയയുടെ കാര്യത്തില്‍ അന്വേഷണം നടത്തുകയും അവരെ സന്ദര്‍ശിക്കുകയും ചെയ്യണമെന്ന് അവര്‍ ആവശപ്പെട്ടു. ഇഷ്ടമതം സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ തടവിലെന്ന പോലെയാണ് അവര്‍ കഴിയുന്നത്. പുറത്തുള്ളവരെ കാണാനോ, സംസാരിക്കാനോ ഉള്ള സ്വാതന്ത്ര്യം പോലും അവര്‍ക്കില്ല. എന്നിട്ടും വളരെ ബുദ്ധിമുട്ടി ഹാദിയയെ ചിലര്‍ കണ്ടിരുന്നു. ആ വീട്ടില്‍ മാനസികമായി അനുഭവിക്കുന്ന ദുരിതവും ബുദ്ധിമുട്ടും അവര്‍ പറയുകയുണ്ടായി. സ്വന്തം ഇഷ്ടപ്രകാരം അവര്‍ നടത്തിയ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു ഹാദിയ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നു ബലമായി പോലിസ് പിടിച്ചുകൊണ്ടുപോയി അവരെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. 2017 മെയ് 26ന് ഇതെല്ലാം ചാനലുകള്‍ പുറത്തുവിട്ടിരുന്നു. എന്‍ഐഎ കേസ് അന്വേഷിക്കുന്നുവെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതിനു കാരണമാവുന്നില്ല. സുഹൃത്തുകളും സന്ദര്‍ശകരും വന്നുകാണുന്നതിനും അതു തടസ്സമാവരുത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാണോ ഹാദിയ കഴിയുന്നതെന്ന് അന്വേഷിച്ചു കണ്ടെത്താന്‍ വനിതാ കമ്മീഷന് ബാധ്യതയുണ്ട്. പോലിസ് സുരക്ഷ എന്നാല്‍ ആരുടെയും വ്യക്തിപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാവരുത്. ഹിന്ദുത്വ അക്രമികളാല്‍ സ്വാധീനിക്കപ്പെട്ട ഒരുകൂട്ടം നാട്ടുകാര്‍ ഹാദിയയെ കാണാനെത്തിയവരെ കൈകാര്യം ചെയ്തതും വീട്ടുകാരും ബന്ധുക്കളും പോലിസും ചേര്‍ന്ന് മനോനില തെറ്റിയ”ആളായി ചിത്രീകരിക്കുന്നതും അപലപനീയമാണ്. അതിനാല്‍ വനിതാ കമ്മീഷന്‍ അടിയന്തരമായി ഹാദിയയെ കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss