|    Jul 21 Sat, 2018 7:46 am
FLASH NEWS
Home   >  Kerala   >  

ഹാദിയയെ മാത്രമല്ല, ആ കുടുംബത്തെ ഒന്നാകെ മോചിപ്പിക്കണമെന്നാണ് തോന്നുന്നതെന്ന് ഷാഹിന നഫീസ

Published : 23rd September 2017 | Posted By: shins

ഹാദിയ മാത്രമല്ല, ഹാദിയയുടെ കുടുംബവും സ്ഥാപിത താല്‍പര്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കപ്പെടേണ്ട അവസ്ഥയാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ. ഹാദിയയെ കാണാന്‍ വീട്ടില്‍ ചെന്ന ശേഷം കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഹാദിയയെ കാണാന്‍ പിതാവ് അശോകന്‍ ഷാഹിനയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. ഹാദിയയുടെ മാനസിക, ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു .

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ഹാദിയയുടെ വീട്ടില്‍ പോയി. ഹാദിയയുടെ അച്ഛന്‍ അശോകനെ കണ്ടു . സംസാരിച്ചു .അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല . ഡോ വി സി ഹാരിസ്(V C Harris ), സണ്ണി കപിക്കാട്(Sunny Mannumanam Kapicadu) ,എലിസബത്ത് ഫിലിപ്പ് (ഋlizabeth Philip),അഡ്വ : അനിലാ ജോര്‍ജ്(Anila George) , വി ഡി ജോസ് എന്നിവരോടൊപ്പമാണ് പോയത് . ഹാദിയയുടെ അച്ഛന്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത് . ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്‍ത്തകന്‍ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് . ഹാദിയയെ മാത്രമല്ല മോചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു . ആ കുടുംബം ഒന്നാകെ മോചിപ്പിക്കപ്പെടേണ്ടതുണ്ട് .സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്ന് .

സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ് പോലീസ് . അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സൗഹാര്‍ദപരമായാണ് ഇടപെട്ടത് . ഞങ്ങള്‍ വന്നതറിഞ്ഞ് അവിടെയെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത് .

അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട് . ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെടുന്നു .
ആ പ്രദേശത്തു എന്തോ വലിയ ഭീകരാന്തരീക്ഷമാണ് എന്ന പ്രചാരണം ശരിയാണ് എന്ന് തോന്നിയില്ല . വാഹനം കുറച്ചു ദൂരെ പാര്‍ക്ക് ചെയ്ത് ഇറങ്ങി നടന്ന ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. അനുകൂലമായോ പ്രതികൂലമായോ അയല്‍പക്കക്കാരൊന്നും ഇടപെടുന്നില്ല.

ഗുരുതരമാണ് അവസ്ഥ .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss