|    Nov 15 Thu, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയയെ മതംമാറ്റിയത് ഹോമിയോ മരുന്ന് കൊടുത്ത് : വിചിത്രവാദവുമായി ശശികല

Published : 20th September 2017 | Posted By: fsq

 

കോട്ടയം: ഹോമിയോ മരുന്ന് കൊടുത്താണ് ഡോ. ഹാദിയയെ മതംമാറ്റിയതെന്ന വിചിത്രവാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. വൈക്കം ടിവി പുരത്തെ വീട്ടില്‍ ഡോ. ഹാദിയയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ശശികല പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് വിശദീകരിച്ചത്. മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോവുന്നതിന് മുമ്പ് ഒരു ഹോമിയോ ഡോക്ടര്‍ ചില കാര്യങ്ങള്‍ തന്നോട് സൂചിപ്പിച്ചിരുന്നതായി ശശികല പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം പറയുന്നു.  മനസ്സ് അവരുടേതല്ലാത്തവിധം മാറ്റാന്‍ കൊടുക്കുന്ന  ഒരു മരുന്ന് ഹോമിയോയിലുണ്ട്.  ഹാദിയയ്ക്ക് മൂന്നരവര്‍ഷം ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും അതിനുശേഷമാണ് കുടുങ്ങിയതെന്നും അമ്മ പറഞ്ഞത്. ഹാദിയ ഇത്ര നിഷ്‌കളങ്കയായതുകൊണ്ടാണ് കുടുക്കാന്‍ പറ്റിയത്. ഇത്തരമൊരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്തുള്ളവര്‍ അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെടുന്നു. 23 വയസ്സുവരെ സ്വന്തമായി ചിന്തിക്കാനും തീരുമാനിക്കാനും കഴിയുമായിരുന്ന കുട്ടിയാണ് മാസങ്ങള്‍കൊണ്ട് മാറിയത്. ഇതൊരു വിശ്വാസമല്ല. ഒരു മയക്കുമരുന്നില്‍പെട്ടതുപോലെയാണ്.  മരുന്നുകൊടുത്ത് മനസ്സുമാറ്റുന്നുവെന്ന കാര്യത്തില്‍ വിദഗ്ധര്‍ അന്വേഷണം നടത്തി തെളിയിക്കണം.  ഇതൊരു ഹാദിയയ്ക്കു വേണ്ടിയല്ലെന്നും അവള്‍ തിരിച്ചുവരാനല്ലെന്നും മറിച്ച് സമുദായത്തിനാകെ വേണ്ടിയാണെന്നും ശശികല പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss