|    Oct 19 Fri, 2018 2:17 pm
FLASH NEWS
Home   >  Kerala   >  

ഹാദിയയെ തിരിച്ചെത്തിക്കാന്‍ പീഡന കേന്ദ്രംവഴി ശ്രമിച്ചിരുന്നു:പിതാവ്

Published : 27th September 2017 | Posted By: mi.ptk

കൊച്ചി: ഡോ. ഹാദിയയെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൊച്ചിയിലെ ഒരു സ്ഥാപനം വഴി ശ്രമം നടത്തിയിരുന്നതായി പിതാവ് അശോകന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്. കൊച്ചിയിലെ ആര്‍ഷ വിദ്യ സമാജത്തിന്റെ സഹായത്തോടെ ഹാദിയയെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. സമാജത്തിലെ ഒരു വളണ്ടിയര്‍ ഹാദിയയുമായി സംസാരിച്ചിരുന്നതായും അശോകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ഷ വിദ്യാ സമാജം ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്ന പെണ്‍കുട്ടികളിലൊരാളായ ആതിരയെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും അശോകന്‍ വെളിപ്പെടുത്തി. ആതിരയുമായി കൂടിക്കാഴ്ച നടത്തുന്നതിലൂടെ ഹാദിയക്ക് മനംമാറ്റം ഉണ്ടാകുമെന്ന് കരുതിയായിരുന്നു ഇതെന്നും അശോകന്‍ പറഞ്ഞു. എന്നാല്‍ ഹാദിയയില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഹാദിയ ഹിന്ദുമതത്തിലേക്ക് തിരികെ വരാന്‍ തയ്യാറാണെന്നുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അശോകന്‍ പറഞ്ഞു.
താന്‍ ഒരു യുക്തിവാദിയാണെന്നും മകളുടെ മതംമാറ്റം തന്നെ സംബന്ധിച്ച് വലിയ പ്രശ്‌നമായിരുന്നില്ലെന്നും അശോകന്‍ പറഞ്ഞു. മറ്റൊരു മതത്തില്‍പെട്ടയാളെ മകള്‍ വിവാഹം കഴിച്ചാല്‍ പോലും താന്‍ അത് സന്തോഷത്തോടെ അംഗീകരിക്കുമായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ചില ഗൂഢാലോചനയുണ്ടെന്ന് അശോകന്‍ ആരോപിച്ചു.
പലരും തന്നെ സഹായിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സഹായിച്ചത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും താന്‍ ഒരു സിപിഐക്കാരനാണെങ്കിലും ഇതുവരെ ഈ കേസില്‍ പാര്‍ട്ടി തന്നെ സഹായിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss