|    Jul 17 Tue, 2018 11:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹാദിയയെ കുരുക്കിട്ട് രണ്ട് വശത്തുനിന്നും വലിക്കുന്നു

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹാദിയയെ കുരുക്കിട്ട് രണ്ടുവശത്തുനിന്നും വലിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. ഹാദിയയെ താന്‍ അഖില ഹാദിയ എന്നു തിരുത്തുകയാണ്. ത്വലാഖിന്റെ ഇരയെക്കുറിച്ചും ഗുര്‍മീത് റാം റഹിമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നത്. ഈ കേസില്‍ കമ്മീഷന്‍ ഹൈക്കോടതിക്കെതിരേ സംസാരിച്ചിട്ടില്ല. കോടതിക്കെതിരായല്ല വനിതാ കമ്മീഷന്റെ നീക്കം. ഹാദിയയുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും ജോസഫൈന്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മാധ്യമരംഗത്തെ സ്ത്രീവിരുദ്ധത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss